ലേലത്തിലെ വില എങ്ങനെ വായിക്കണം
2026 സെപ്റ്റംബർ 14-ന് എഴുതിയത്
പത്രത്തിൽ കാണുന്ന ഉയർന്ന വിലയല്ല നിങ്ങൾക്ക് കിട്ടുന്നത്. ഏത് സംഖ്യയാണ് നോക്കേണ്ടത് എന്ന്.

ഇത് വായിക്കാൻEnglish
ഓരോ ലേലം കഴിയുമ്പോഴും കുറച്ച് സംഖ്യകൾ പുറത്തുവരും — ഏറ്റവും ഉയർന്ന വില, ശരാശരി വില, ലേലത്തിൽ വന്ന ആകെ അളവ്, വിറ്റുപോയ അളവ്. ഇതിൽ ഏറ്റവും കുറച്ച് ഉപകാരമുള്ളത് ഏറ്റവും ഉയർന്ന വിലയാണ്.
ഉയർന്ന വില ഒരു ലോട്ടിന്റേതാണ്
ആ ദിവസത്തെ ഏറ്റവും നല്ല ചരക്കിന് — വലിയ കായ, നല്ല പച്ചനിറം, നന്നായി ഉണങ്ങിയത് — കിട്ടിയ വിലയാണ് അത്. അത് ഒരു ലോട്ടിന്റെ വിലയാണ്, ദിവസത്തിന്റെ വിലയല്ല. നിങ്ങളുടെ ചരക്ക് അതേ നിലവാരത്തിലല്ലെങ്കിൽ ആ സംഖ്യ നിങ്ങൾക്കുള്ളതല്ല.
ശരാശരിയാണ് ദിവസത്തിന്റെ വില
ആ ദിവസം വിറ്റുപോയ മൊത്തം ചരക്കിന്റെ ശരാശരിയാണിത്. നിങ്ങളുടെ ചരക്ക് ഏകദേശം എവിടെ നിൽക്കും എന്ന് അറിയാൻ ഏറ്റവും അടുത്ത സംഖ്യ ഇതാണ്. തോട്ടത്തിന്റെ പുറംപേജിൽ കാണിക്കുന്നതും ഈ ശരാശരിയാണ്.
അളവും നോക്കണം
ലേലത്തിൽ വന്ന അളവ് കൂടുതലും വിറ്റുപോയത് കുറവുമാണെങ്കിൽ, ആ ദിവസം വാങ്ങാൻ ആളില്ല എന്നാണ് അർത്ഥം — അടുത്ത ലേലത്തിലും വില അമരാൻ സാധ്യതയുണ്ട്. തിരിച്ചാണെങ്കിൽ ചോദിക്കാൻ ആളുണ്ട്.
ഒരു ദിവസം നോക്കി തീരുമാനിക്കരുത്
വില ലേലത്തിൽ നിന്ന് ലേലത്തിലേക്ക് മാറും. രണ്ടോ മൂന്നോ ആഴ്ചത്തെ ശരാശരി നോക്കിയാൽ ദിശ കാണാം; ഒറ്റ ദിവസത്തെ ഉയർന്ന വില നോക്കി ചരക്ക് പിടിച്ചുവെക്കുന്നത് പലപ്പോഴും നഷ്ടത്തിൽ കലാശിക്കും. നിങ്ങൾ ഓരോ തവണയും എത്ര രൂപയ്ക്ക് വിറ്റു എന്ന് എഴുതിവെച്ചാൽ, ലേലത്തിലെ ശരാശരിയുമായി അത് ഒത്തുനോക്കാം.
നിങ്ങളുടെ കണക്ക് നിങ്ങളുടെ കയ്യിൽ
Thottam ഒരു കണക്കുപുസ്തകമാണ് — ഓരോ ദിവസത്തെ പറിയും, വിറ്റതും, ചെലവായതും. ആറ് മാസം സൗജന്യം.
Thottam നോക്കാം